ബിഷപ് ഷീന്‍ വാഴ്ത്തപ്പെട്ടവനെന്ന പ്രഖ്യാപനം ഡിസംബര്‍ 21 ന്

ബിഷപ് ഷീന്‍ വാഴ്ത്തപ്പെട്ടവനെന്ന പ്രഖ്യാപനം ഡിസംബര്‍ 21 ന്

സുപ്രസിദ്ധ സുവിശേഷപ്രസംഗകനായ ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനിനെ ഡിസംബര്‍ 21 നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. അമേരിക്കയിലെ പിയോറിയ രൂപതയുടെ കത്തീഡ്രലിലാണു പ്രഖ്യാപനം. ഈ രൂപതയ്ക്കു വേണ്ടിയാണ് 1919-ല്‍ ബിഷപ് ഷീന്‍ പൗരോഹിത്യം സ്വീകരിച്ചത്. പൗരോഹിത്യസ്വീകരണത്തിന്‍റെ ശതാബ്ദിവര്‍ഷത്തിലാണ് അദ്ദേഹം അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. 1951-ലാണ് ബിഷപ് ഷീന്‍ ന്യൂയോര്‍ക്ക് അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടത്. പിന്നീട് റോച്ചസ്റ്റര്‍ ബിഷപ്പായി. 1950 കളിലും 60 കളിലും ടെലിവിഷനിലൂടെ ഏറ്റവുമധികം വീക്ഷിക്കപ്പെട്ട സുവിശേഷപ്രസംഗകനായിരുന്നു ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍. "ജീവിതം ജീവിതയോഗ്യം" എന്ന അദ്ദേഹത്തിന്‍റെ പരിപാടി കോടിക്കണക്കിനു പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org