വൈവിധ്യം നിഷേധിക്കപ്പെടുമ്പോള്‍ ഐക്യം ദുര്‍ബലമാകും – ബിഷപ് തിയഡോര്‍ മസ്കരിനാസ്

വൈവിധ്യം നിഷേധിക്കപ്പെടുമ്പോള്‍ ഐക്യം ദുര്‍ബലമാകും – ബിഷപ് തിയഡോര്‍ മസ്കരിനാസ്

സഭയ്ക്കുള്ളിലും സമൂഹത്തിലും വൈവിധ്യം നിഷേധിക്കപ്പെടുമ്പോള്‍ ഐക്യം ദുര്‍ബലമാകുമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്കരിനാസ് അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരളത്തിലെ സന്ന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്ത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളിലെ ഏകത്വം മനോഭാവമാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്തയുമായ സൂസപാക്യം പ്രസ്താവിച്ചു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ. സി.യില്‍ വച്ചു നടന്ന സംയുക്തസമ്മേളനത്തില്‍ കെസിബിസി വൈസ് പ്രസിഡന്‍റും റിലീജിയസ് കമ്മീഷന്‍ ചെയര്‍മാനുമായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു. പാനല്‍ ചര്‍ച്ചയില്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ് ജോസഫ് പാംപ്ലാനി എന്നിവര്‍ പ്രസംഗിച്ചു. ഭാരത ഭരണഘടന ഉറപ്പുനല്കുന്ന വൈവിധ്യങ്ങളുടെ മധ്യേയുള്ള ഭാരതത്തിന്‍റെ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടണമെന്നും അതിന്‍റെ മനോഹാരിത രാജ്യത്തു നിലനിര്‍ത്താന്‍ കുട്ടികളും യുവജനങ്ങളും പരിശീലിപ്പിക്കപ്പെടണമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. കെസിഎംഎസ് പ്രസിഡന്‍റ് റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, സി. ലിറ്റില്‍ ഫ്ളവര്‍, ഫാ. സുനില്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org