വികസനത്തിന്‍റെ പേരില്‍ സംസ്ഥാനത്തു മദ്യമൊഴുക്കുന്നു: ബിഷപ് തോമസ് ഉമ്മന്‍ – മദ്യനയത്തിനെതിരെ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി

വികസനത്തിന്‍റെ പേരില്‍ സംസ്ഥാനത്തു മദ്യമൊഴുക്കുന്നു: ബിഷപ് തോമസ് ഉമ്മന്‍  – മദ്യനയത്തിനെതിരെ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി

വികസനത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മദ്യ നയം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും സിഎസ്ഐ സഭാ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ അഭിപ്രായപ്പെട്ടു. മദ്യനയത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യലോബിയുടെ വോട്ട് കൊണ്ടല്ല, സാധാരണ ജനങ്ങളുടെ വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണം. നിലവിലെ പ്രതിഷേധത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയവര്‍ പ്രഖ്യാപനത്തിനു വിപരീതമായുള്ള പ്രവര്‍ത്തനമാണ് പിന്നീട് നടത്തിയതെന്ന് കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസൈപാക്യം പറഞ്ഞു.

ജനാധികാരത്തെ അട്ടിമറിച്ച് മദ്യാധികാരത്തെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സമരത്തില്‍ പ്രസംഗിച്ച മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാനായ മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. തെറ്റായ മദ്യനയം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനുള്ള താക്കീതാണ് ഈ ജനകീയമുന്നേറ്റമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പു തിയ മദ്യനയം മൂലം സംസ്ഥാനത്തെ വീടുകളിലേക്ക് മദ്യം കടന്നു കയറിയെന്നു ധര്‍ണാസമരത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കവയത്രി സുഗതകുമാരി പറഞ്ഞു. ഈ വിധത്തില്‍ നാട്ടില്‍ മദ്യമൊഴുക്കുന്നവര്‍ക്കു മാപ്പില്ലെന്നും സുഗതകുമാരി പറഞ്ഞു.

സെക്രട്ടേറിയറ്റ് മാര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം, ശാന്തിഗിരി മഠം ഓര്‍ഗനൈ സിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവര്‍ ചേര്‍ന്നു ഫ്ളാഗ് ഓഫ് ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, ഫാ. ജേക്കബ് മണ്ണാറപ്രയില്‍ കോര്‍ എ പ്പിസ്കോപ്പ, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, സ്വാമി ബോധി തീര്‍ഥാ നന്ദ, പി. ഗോപിനാഥന്‍ നായര്‍, റവ. ഡോ .ജോര്‍ജ് ജെ. ഗോമസ്, ഫാ. ജോണ്‍ അരീക്കല്‍, ജനാബ് സഹീര്‍ മൗലവി, ഡോ. ജേക്കബ് വടക്കഞ്ചേരി, ഫാ. ലെനിന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org