ബ്രദര്‍ ജോര്‍ജ് കളങ്ങോടിന് അംബേദ്കര്‍ അവാര്‍ഡ്

ബ്രദര്‍ ജോര്‍ജ് കളങ്ങോടിന് അംബേദ്കര്‍ അവാര്‍ഡ്

മോണ്ട്ഫോര്‍ട്ട് ബ്രദര്‍ ജോര്‍ജ് കളങ്ങോടിന് 2017-ലെ ഡോ. അംബേദ്കര്‍ അവാര്‍ഡ് സമ്മാനിച്ചു. തമിഴ്നാട്ടിലെ യേര്‍ക്കാടിലെ മരമംഗലം പ്രദേശത്തെ ദരിദ്രരും പിന്നാക്കക്കാരും ആദിവാസികളുമായവര്‍ക്കിടയില്‍ കഴിഞ്ഞ 18 വര്‍ഷമായി ബ്രദര്‍ ജോര്‍ജ് ചെയ്തു വരുന്ന സേവനങ്ങളെ മാനിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ ഡോ. അംബേദ്കര്‍ അവാര്‍ഡ് ഇദ്ദേഹത്തിനു നല്‍കിയത്. തമിഴ്നാട്ടിലെ 12 കാബിനറ്റ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

മരമംഗലത്തെ പിന്നാക്കക്കാരുടെ മക്കള്‍ക്ക് വിദ്യഭ്യാസം നല്‍കുക എന്ന ആശയത്തോടെ 2000-ലാണ് ബ്രദര്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ മോണ്ട്ഫോര്‍ട്ട് ബ്രദേഴ്സ് വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ അവിടെ ആരംഭിച്ചത്. ഇപ്പോള്‍ ഉയര്‍ന്ന സാക്ഷരത കൈവരിച്ച ഈ ദേശത്ത് ബാലവിവാഹം, ബാലവേല പെണ്‍ഭ്രൂണഹത്യ തുടങ്ങിയ സാമൂഹ്യതിന്മകളൊന്നും നടക്കുന്നില്ല. റോഡുകളും വഴികളും വന്നതോടെ ഗ്രാമം വികസനത്തിന്‍റെ വലിയ സാധ്യതകള്‍ കൈവരിച്ചിരിക്കുകയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org