ആമെസിന്റെ കൊലപാതകത്തില്‍ ദുഃഖിതരായി ബ്രിട്ടീഷ് കത്തോലിക്കര്‍

ആമെസിന്റെ കൊലപാതകത്തില്‍ ദുഃഖിതരായി ബ്രിട്ടീഷ് കത്തോലിക്കര്‍

യു കെ പാര്‍ലിമെന്റംഗമായിരുന്ന ഡേവിഡ് ആമെസ്സിന്റെ കൊലപാതകം ബ്രിട്ടനിലെ കത്തോലിക്കാസഭയെയാകെ ദുഃഖത്തിലാഴ്ത്തി. അനേകര്‍ക്കു വേദനാപൂര്‍ണമായ നഷ്ടമാണ് ആമെസ്സിന്റെ മരണമെന്നു വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. യു കെ പാര്‍ലിമെന്റിലെ ഏറ്റവും പ്രമുഖനായ കത്തോലിക്കാ രാഷ്ട്രീയനേതാവായിരുന്നു ആമെസ്. അലി ഹര്‍ബി അലി എന്ന 25 കാരനാണ് ആമെസ്സിനെ കുത്തിക്കൊന്നത്. ബ്രിട്ടനിലേയ്ക്കു കുടിയേറിയ ആഫ്രിക്കയിലെ സോമാലിയന്‍ കുടുംബാഗമായ അലിയുടെ ഇസ്ലാമിക ഭീകരവാദബന്ധങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
നാലു പതിറ്റാണ്ടിലേറെയായി പാര്‍ലിമെന്റംഗമായി പ്രവര്‍ത്തിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടിക്കാരനായ ആമെസ് ഭ്രൂണഹത്യ പോലെയുള്ള വിഷയങ്ങളില്‍ സഭാനിലപാട് പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു. 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശനം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. അദ്ദേഹം മദര്‍ തെരേസായോടൊപ്പം നില്‍ക്കുന്ന ചിത്രം ഈ വിയോഗത്തെ തുടര്‍ന്നു പ്രചരിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കൊലപാതകത്തെയും നോര്‍വേയിലും അഫ്ഗാനിസ്ഥാനിലും നടന്ന ഭീകരാക്രമണങ്ങളെയും ശക്തമായി അപലപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org