ബ്രിട്ടണില്‍ മേയറായി സീറോ മലബാര്‍ സഭാംഗം

ബ്രിട്ടണില്‍ മേയറായി സീറോ മലബാര്‍ സഭാംഗം
Published on

ബ്രിട്ടനില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്‍റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണ് ടോം ആദിത്യ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പിലും, ഗ്രേറ്റ് ബ്രിട്ടനിലും ആദ്യമായിട്ടാണ് ഒരു സീറോ മലബാര്‍ സഭാംഗം മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും ടോമിന്‍റെ ഈ സ്ഥാനലബ്ധിക്കുണ്ട്.

കേരളത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഇദ്ദേഹം റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്‍റെയും ഗുലാബി മാത്യുവിന്‍റെയും പുത്രനും, ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒമ്പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന പോലീസ് ബോര്‍ഡിന്‍റെ വൈസ് ചെയര്‍മാനായും, ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലിന്‍റെ സാമുദായിക സൗഹാര്‍ദ സമിതിയുടെ ചെയര്‍മാനായും ടോം ആദിത്യ സേവനം ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org