ബസ് കാത്തിരിപ്പുകേന്ദ്രം മോടി പിടിപ്പിച്ചു വിദ്യാര്‍ത്ഥികള്‍

ബസ് കാത്തിരിപ്പുകേന്ദ്രം മോടി പിടിപ്പിച്ചു വിദ്യാര്‍ത്ഥികള്‍

അങ്ങാടിപ്പുറം: ഗ്രാമമനസ്സ് തൊട്ടറിഞ്ഞു പരിയാപുരത്തിന്‍റെ മുഖം മിനുക്കിയെടുക്കുകയാണു സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇതിന്‍റെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രം സിമന്‍റിട്ടു ബലപ്പെടുത്തിയശേഷം പെയിന്‍റടിച്ചു മനോഹരമാക്കി. പരിസരം ശുചീകരിച്ചു പ്ലാസ്റ്റിക് മാലിന്യമടക്കം നീക്കം ചെയ്തു.

ഇവിടെ വന്നുചേരുന്ന നൂറുകണക്കിനാളുകള്‍ക്ക് ഇനി മുതല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് അല്പം വായനയുമാകാം. ഇവിടെ സ്ഥാപിച്ച പുസ്തകപ്പെട്ടിയില്‍ ദിനപ്പത്രങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും എപ്പോഴുമുണ്ടാകും. അഭ്യുദയകാംക്ഷികളാണു പത്രങ്ങളും പ്രസിദ്ധീകരണങ്ങളും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മഹദ്വചനങ്ങളെഴുതിയും വെയ്റ്റിങ്ങ് ഷെഡ്ഡിന്‍റെ മോടി കൂട്ടിയിട്ടുണ്ട്.

സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായാണു സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകരും പൂര്‍വവിദ്യാര്‍ത്ഥികളും ഈ സദുദ്യമത്തിനായി രംഗത്തിറങ്ങിയത്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, പി. മുജീബ് റഹ്മാന്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, മനോജ് കെ. പോള്‍, ജോയ്സി വാലോലിക്കല്‍, ഭാരവാഹികളായ ലിയോ തേജസ്, എ.എന്‍.എസ്. അലീന, സാല്‍ഫിന്‍ അഗസ്റ്റിന്‍, ശ്രീയുക്ത, എസ്. ശ്രീലക്ഷ്മി, കെ. അദീബ, എം. മുഹമ്മദ് ജസീല്‍ എന്നിവര്‍ നേതൃത്വം നല്കി. കിണര്‍ റീചാര്‍ജിങ്ങും തണലോരം പദ്ധതിയുമെല്ലാം 'മുഖംമിനുക്കലിന്‍റെ' ഭാഗമായി നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org