കോള്‍ സെന്‍ററില്‍ ബിഷപ്പിന്‍റെ സേവനം

Published on

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന കോള്‍ സെന്‍ററില്‍ മെത്രാന്‍റെ സാന്നിധ്യം. കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയാണ് കോള്‍ സെന്‍ററില്‍ സേവനം ചെയ്തു വേറിട്ട മാതൃകയാകുന്നത്. കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സമൂഹഅടുക്കളയ്ക്ക് പുറമേ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതാണ് അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന കോള്‍ സെന്‍റര്‍ സംവിധാനം. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പലഭാഗത്തു നിന്നും അവശ്യസാധനങ്ങള്‍ക്ക് വേണ്ടി വരുന്ന ഫോണ്‍ കോളുകള്‍ സ്വീകരിച്ച് അവര്‍ ആവശ്യപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി തയ്യാറാക്കി നല്‍കിയാണു കോള്‍ സെന്‍ററില്‍ ബിഷപ്പ് തന്‍റെ സേവനം നല്‍കിയത്. കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഇതിന്‍റെ ക്രമീകരണം നടക്കുന്നത്. കോര്‍പ്പറേഷന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ബിഷപ്പ് കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org