കാന്‍സര്‍ ബോധവത്കരണ സെമിനാറും കാന്‍സര്‍ നിര്‍ണയ-ജനറല്‍ മെഡിക്കല്‍ ക്യാമ്പും

മുരിങ്ങൂര്‍: സാന്‍ജോ നഗര്‍ എകെസിസിയുടെ ആഭിമുഖ്യത്തില്‍ സാന്‍ജോ നഗര്‍ സെന്‍റ് ജോസഫ്സ് ചര്‍ച്ച് പാരീഷ് ഹാളില്‍ മാര്‍ ച്ച് 12-ന് ഒരു സൗജന്യ കാന്‍സര്‍ ബോധവത്കരണ ക്യാ മ്പ് സംഘടിപ്പിച്ചിരിക്കുന്നു. ലോകപ്രസിദ്ധ കാന്‍സര്‍ ചികിത്സാവിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരന്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് ഏപ്രില്‍ 9-ന് മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്കാനിംഗ് ഉള്‍പ്പെടെയുള്ള കാന്‍സര്‍ നിര്‍ണയക്യാമ്പും മെഡിക്കല്‍ ടെസ്റ്റുകളും സൗജന്യമായി നടത്തുന്നു. സെമിനാറില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്ന 250 പേര്‍ക്കാണു കാന്‍സര്‍ നിര്‍ണയക്യാമ്പിലും മെഡിക്കല്‍ ക്യാമ്പിലും പങ്കെടുക്കാന്‍ സാധിക്കുകയെന്ന് സാന്‍ജോനഗര്‍ എ കെ സി സി പ്രസിഡന്‍റ് ജിനോ ജെ പുല്ലേലി അറിയിച്ചു. പരിപാടികള്‍ക്ക് ഫാ.അലക്സ് അയ്യംപള്ളി, ജോ സ് വടക്കുംപാടന്‍, സാജു വിതയത്തില്‍, ജേക്കബ് വിതയത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് 9447350790, 8547262660, 9946035014, 9846439342 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org