പൗരസ്ത്യ വിദ്യാപീഠത്തില്‍ കാനന്‍ നിയമ സെമിനാര്‍

Published on

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേണ്‍ കാനന്‍ ലോയുടെ ആഭിമുഖ്യത്തില്‍ ഭാരതമാകെ സീറോ-മലബാര്‍ സഭയ്ക്കുണ്ടായിരുന്ന സുവിശേഷവത്കരണ അജപാലനാധികാരം പുനഃസ്ഥാപിച്ചു മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറും പൗരസ്ത്യ വിദ്യാ പീഠത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാനന്‍ ലോ ഡെലഗേറ്റുമായ റവ. ഡോ. സണ്ണി കൊക്കാരവാലയില്‍ എസ്ജെ ആമുഖപ്രഭാഷണം നടത്തി. റവ. ഡോ. റോയ് ജോസഫ് കടുപ്പില്‍, റവ. ഡോ. ജോയി ജോര്‍ജ് മംഗലത്തില്‍, റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍, റവ. ഡോ. ജോര്‍ജ് തെക്കേക്കര, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ പാനല്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കാനന്‍ നിയമ വിദ്യാര്‍ത്ഥികളും വൈദികരും സമര്‍പ്പിതരും അല്മായരും പങ്കെടുത്തു. റവ. ഡോ. ജോസഫ് കോയിക്കക്കുടിയുടെ സ്മരണാര്‍ത്ഥമാണ് പഠനശിബിരം നടത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org