അഭിഭാഷകര്‍ അസംഘടിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം -കര്‍ദി. ക്ലീമിസ് കാതോലിക്കാബാവ

അഭിഭാഷകര്‍ അസംഘടിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം -കര്‍ദി. ക്ലീമിസ് കാതോലിക്കാബാവ

അഭിഭാഷകര്‍ പാര്‍ശവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ പക്ഷം ചേരുകയും അസംഘടിത മേഖലകളിലെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും വേണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി സംഘടിപ്പിച്ച അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ വിവിധ രൂപതകളില്‍ നിന്നായി നൂറോളം അഭിഭാഷകര്‍ പങ്കെടുത്തു. എം.സി.എ. സഭാതല പ്രസിഡന്‍റ് വി.പി. മത്തായി അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷനും കൂരിയ മെത്രാപ്പോലീത്തയുമായ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, വൈദികോപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, മുന്‍ സഭാതല പ്രസിഡന്‍റ് ഫിലിപ്പ് കടവില്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര, മൂവാറ്റുപുഴ രൂപത പ്രസിഡന്‍റ് വി.സി. ജോര്‍ജുകുട്ടി, ജനറല്‍ സെക്രട്ടറി ഷിബു പനച്ചിക്കല്‍, ബാബു അമ്പലത്തുംകാല, എന്‍.ടി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സുപ്രീംകോടതി അഡ്വക്കേറ്റ് ഫാ. പി.ഡി. മാത്യു, അഡ്വ. എബ്രാഹം പറ്റിയാനി എന്നിവര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചാസമ്മേളനത്തിനും നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org