മോദി ഭരണത്തില്‍ ക്രൈസ്തവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു കര്‍ദി. ക്ലീമ്മിസ് കതോലിക്കാബാവ

കേന്ദ്ര സര്‍ക്കാരില്‍ ഭാരതത്തിലെ ക്രൈസ്തവരുടെയും വൈദികരുടെയും വിശ്വാസത്തിന് ഇടിവു തട്ടിയതായി കാത്തലിക് ബിഷപ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡിന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് കാതോലിക്കാ ബാവ പറഞ്ഞു. മധ്യപ്രദേശിലെ സത്നയില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അവിടം സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും ഹിന്ദുമത തീവ്രവാദികള്‍ ആക്രമിച്ചത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് ശ്രമിച്ചത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ഭരണത്തിലുള്ള ആത്മവിശ്വാസം അവര്‍ക്കു നഷ്ടപ്പെടുകയാണ് – കര്‍ദിനാള്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ കര്‍ദിനാള്‍ ക്ലീമ്മിസ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇതുസംബന്ധിച്ച സഭയുടെ നടുക്കവും വേദനയും അറിയിക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org