രാജ്യത്തെ നിയമ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസം: കര്‍ദി. ഗ്രേഷ്യസ്

കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പൊലീസ് കേസിനെ സംബന്ധിച്ച് സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും അതിനു സൂക്ഷ്മതയും സമയവും ആവശ്യമാണെന്നും അഖിലേന്ത്യാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തെ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂരില്‍ സമാപിച്ച സിബിസിഐയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കര്‍ദിനാള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സഭയെ ആക്രമിക്കുന്നതില്‍ കര്‍ദിനാള്‍ ഉത്കണ്ഠയും വേദനയും പങ്കുവച്ചു. മാധ്യമ വിചാരണയിലൂടെ സഭയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ അവ പലതും സത്യത്തോടു യോജിച്ചു പോകുന്നില്ല. സഭാനേതൃത്വം വളരെ ഗൗരവതരമായ ഈ വിഷയം നിരന്തരം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തുവരികയാണ്. സിബിസിഐയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പങ്കെടുത്ത മെത്രാന്മാര്‍ ഭാരത സഭയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയതായും സത്യം തെളിയാനും നീതി പുലരാനും വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്മാര്‍ ആഹ്വാനം ചെയ്തതയായും കര്‍ദിനാല്‍ ഗ്രേഷ്യസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org