യുവജനങ്ങളെ പരിഗണിക്കുന്ന അജപാലനശൈലി രൂപപ്പെടണം – കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

യുവജനങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുന്ന ഒരു അജപാലന ശൈലിയിലേക്കു സഭ മാറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. സഭയുടെ നേതൃത്വ ശുശ്രൂഷകളില്‍ യുവജനങ്ങള്‍ക്കു കൂടുതല്‍ ഔദ്യോഗിക പദവികള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനില്‍ നടന്ന യുവജന സിനഡില്‍ പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. യുവജന പ്രേഷിതത്വം യുവത്വത്തില്‍ ആരംഭിക്കാന്‍ കാത്തിരിക്കാതെ കൗമാര പ്രായം മുതലേ ആരംഭിച്ച പ്രേഷിത താത്പര്യത്തിന്‍റെ തുടര്‍ച്ചയായി വളരേണ്ട അജപാലന രീതയാണ് ഉണ്ടാകേണ്ടതെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.

ഫാ. റൊസാരിയോ മെനേസസ് ലീ രൂപതയുടെ ബിഷപ്
പസഫിക് ദ്വീപ് രാജ്യമായ പപ്പുവ ന്യൂഗിനിയിലെ ലീ രൂപതയുടെ മെത്രാനായി മോണ്ട് ഫോര്‍ട്ട് മിഷനറി സഭയിലെ ഫാ. റൊസാരിയോ മെനേസസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ലീ രൂപതയുടെ മൂന്നാമത്തെ മെത്രാനായ ഇദ്ദേഹം മൈസൂര്‍ രൂപതാംഗമാണ്. 2000 മുതല്‍ പപ്പുവ ന്യൂഗിനിയില്‍ സേവനം ചെയ്യുന്ന ഫാ. റൊസാരിയോ മോണ്ട് ഫോര്‍ട്ട് മിഷനറി സഭയുടെ അസിസ്റ്റന്‍റ് ജനറലായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1969-ല്‍ കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാ ജ്പേട്ടയിലാണു ജനനം. 1999-ല്‍ വൈദികനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org