കാര്‍ഡിനല്‍ ഒബ്രയന്‍ നിര്യാതനായി

കാര്‍ഡിനല്‍ ഒബ്രയന്‍ നിര്യാതനായി

എഡിന്‍ബറോ ആര്‍ച്ചുബിഷപ്പായിരുന്ന കാര്‍ഡിനല്‍ കീത്ത് പാട്രിക് ഒബ്രയന്‍ നിര്യാതനായി. വടക്കന്‍ അയര്‍ലണ്ടിലെ എഡിന്‍ബറോ അതിരൂപതാദ്ധ്യക്ഷനായി 1985-ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ നിയമിച്ചു. സ്കോട്ടിഷ് മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്നു. 2013 ല്‍ അദ്ദേഹം സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു ഇത്. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുത്തില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കാര്‍ഡിനല്‍ അംഗീകരിക്കുകയും അതിന്‍റെ പേരില്‍ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. പൊതുജീവിതത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിനു നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹം അതു പാലിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org