സിറിയയിലെയും യെമനിലെയും സഹനങ്ങള്‍ക്കറുതി വരുത്തണം -വത്തിക്കാന്‍

സിറിയയിലെയും യെമനിലെയും സഹനങ്ങള്‍ക്കറുതി വരുത്തണം -വത്തിക്കാന്‍
Published on

സിറിയയിലും യെമനിലും അനേകായിരം മനുഷ്യര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ക്ക് ഒരറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്രായേലികളും പലസ്തീന്‍കാരുമായുള്ള സംഘര്‍ഷഴും നിത്യമായ ഒരു ഉത്കണ്ഠാവിഷയമായിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ചൂണ്ടിക്കാട്ടി. യു എന്‍ പൊതുസഭയില്‍ ബഹുസ്വരതയെ കുറിച്ചു സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍ പരോളിന്‍. വെനിസ്വേലാ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും കാര്‍ഡിനല്‍ ശ്രദ്ധ ക്ഷണിച്ചു. കാട്ടുതീയില്‍ വന്‍ നാശനഷ്ടം നേരിട്ട ആമസോണ്‍ വനങ്ങള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ചും കാര്‍ഡിനല്‍ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org