Latest News
|^| Home -> National -> ആദിവാസികള്‍ക്കെതിരായ രാഷ്ട്രീയനീക്കങ്ങളെ ചെറുക്കും : കര്‍ദി. ടെലസ്ഫോര്‍ ടോപ്പോ

ആദിവാസികള്‍ക്കെതിരായ രാഷ്ട്രീയനീക്കങ്ങളെ ചെറുക്കും : കര്‍ദി. ടെലസ്ഫോര്‍ ടോപ്പോ

Sathyadeepam

പരമ്പരാഗത ജനവിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ഭൂരിപക്ഷമുള്ള ജാര്‍ഘണ്ട് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ അയോഗ്യരാക്കുന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നും പരമ്പരാഗതമായി കൂടുതല്‍ കുട്ടികളുള്ള ആദിവാസികളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും റാഞ്ചി അതിരൂപതയിലെ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ ആരോപിച്ചു.

“ഇതു മനുഷ്യാവകാശ ലംഘനമാണ്” – കര്‍ദിനാള്‍ പറഞ്ഞു. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ജാര്‍ഘണ്ട് സംസ്ഥാനം രൂപീകരിച്ചത് ആദിവാസി ജനവിഭാഗങ്ങളുടെ ക്ഷേമവും വികസനവും മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇന്ന് അവരുടെ താത്പര്യങ്ങള്‍ക്കെതിരായാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കര്‍ദിനാള്‍ ടോപ്പോ പറഞ്ഞു. “പൊതുവേ നോക്കിയാല്‍ രണ്ടു കുട്ടികളില്‍ കൂടുതലുള്ള ആദിവാസി ജനതയെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുന്നത് അവര്‍ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനു തടസ്സം സൃഷ്ടിക്കലാണ്” – ആദിവാസി വിഭാഗത്തില്‍നിന്നുള്ള ഏഷ്യയിലെ ആദ്യത്തെ കര്‍ദിനാളായ അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ അടിച്ചമര്‍ത്താനും നേതൃത്വത്തിലേക്ക് അവര്‍ വരുന്നത് തടയാനുമുള്ള ശ്രമമാണിതിനു പിന്നിലുള്ളതെന്നും കര്‍ദിനാള്‍ ടോപ്പോ പറഞ്ഞു.

Leave a Comment

*
*