ബര്‍മ 21-ാം നൂറ്റാണ്ടിലെ കാല്‍വരിയെന്നു കാര്‍ഡിനല്‍

ബര്‍മ 21-ാം നൂറ്റാണ്ടിലെ കാല്‍വരിയെന്നു കാര്‍ഡിനല്‍

പട്ടാള അട്ടിമറിയും കാരുണ്യശൂന്യമായ കൊലപാതകങ്ങളും ബര്‍മയെ 21-ാം നൂറ്റാണ്ടിലെ കാല്‍വരിയാക്കിയെന്നു കാര്‍ഡിനല്‍ ചാള്‍സ് മോംഗ് ബോ പ്രസ്താവിച്ചു. ഫെബ്രുവരിയില്‍ പട്ടാളം ഭരണം പിടിച്ചതിനു ശേഷം 500 സഹോദരങ്ങള്‍ ക്രൂശിക്കപ്പെട്ടതായി കാര്‍ഡിനല്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തിലുള്ള ഒരു കുരിശിന്റെ വഴിയിലൂടെയാണ് മ്യാന്‍മാര്‍ കഴി ഞ്ഞ രണ്ടു മാസമായി കടന്നുപോകുന്നത്. മര്‍ദ്ദനവും ചൂഷണവും ക്രൂരമായ കൊലകളും അരങ്ങേറുന്നു. ക്രൂരത എവിടെയും വ്യാപിക്കുമ്പോള്‍ വിഷാദവും വിശ്വാസനഷ്ടവും കയറിവരുന്നു. വിശുദ്ധവാരം തുടങ്ങുന്ന സമയത്തു സൈന്യം നടത്തിയ വെടിവയ്പില്‍ 114 പേരാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് ഹാപ്പി ഈസ്റ്റര്‍ ആശംസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org