കാര്‍ഡിനല്‍ സമിതി യോഗം ചേര്‍ന്നു; വികേന്ദ്രീകരണ പ്രക്രിയകള്‍ ശക്തിപ്പെടുത്തും

കാര്‍ഡിനല്‍ സമിതി യോഗം ചേര്‍ന്നു; വികേന്ദ്രീകരണ പ്രക്രിയകള്‍ ശക്തിപ്പെടുത്തും

സഭാഭരണത്തിലും കൂരിയാ പരിഷ്കരണത്തിലും തന്നെ സഹായിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ചിരിക്കുന്ന കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതിയുടെ ഇരുപതാം യോഗം നടത്തി. കൂരിയാ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച യോഗം, പ്രാദേശികസഭകളെ സഹായിക്കുന്നതിന് റോമന്‍ കൂരിയായ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്രാവശ്യം പ്രധാനമായും ചിന്തിച്ചത്. വത്തിക്കാന്‍ കാര്യാലയങ്ങളുടെ ഏതൊക്കെ ചുമതലകള്‍ പ്രാദേശിക മെത്രാന്മാര്‍ക്കും ദേശീയ മെത്രാന്‍ സംഘങ്ങള്‍ക്കും കൈമാറാന്‍ കഴിയുമെന്നതിനെക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്കു യോഗം വേദിയായി. മെത്രാന്‍ നിയമനങ്ങള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ അല്മായരെയും സന്യാസസഭാംഗങ്ങളെയും ഉള്‍പ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ കാര്‍ഡിനല്‍മാര്‍ ആരാഞ്ഞു. അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി, അപ്പസ്തോലിക് സിഞ്ഞത്തൂര, റോമന്‍ റോട്ട എന്നീ മൂന്നു സഭാകോടതികളും ചര്‍ച്ചാവിഷയമായി. സഭയില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ കേസുകളുടെ ചുമതലയുള്ള കോടതിയാണ് പെനിറ്റെന്‍ഷ്യറി. സിഞ്ഞത്തൂര ഒരുതരം സുപ്രീം കോടതിയാണ്. വിവാഹകേസുകളില്‍ വിധി പറയുന്ന പരമോന്നത അപ്പീല്‍കോടതിയാണ് റോമന്‍ റോട്ട.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org