പ. മാതാവ് നമുക്കിടയില്‍ ജീവിക്കുന്നു കാര്‍ഡി. ഫെര്‍ണാണ്ടോ ഫിലോനി

പ. മാതാവ് നമുക്കിടയില്‍ ജീവിക്കുന്നു കാര്‍ഡി. ഫെര്‍ണാണ്ടോ ഫിലോനി

പ. മാതാവ് ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു എന്നതിനു തെളിവാണ് ലോകമെങ്ങുമുളള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും മരിയന്‍ ദര്‍ശനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുമെന്ന് വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനി പ്രസ്താവിച്ചു. പ. മറിയത്തോട് എന്താണ് ഇത്രയും ഭക്തി എന്ന് ആരെങ്കിലും സംശയിച്ചേക്കാം. സത്യത്തില്‍ തന്‍റെ പുത്രന്‍റെ രക്തത്തില്‍ നിന്നു ജനിച്ച സഭയെ ഒരമ്മയെന്ന നിലയില്‍ മറിയം ദത്തെടുത്തിരിക്കുകയാണ്. സഭയിലെ ആദ്യത്തെ അംഗമായി മാറിയ മറിയം, ശിഷ്യരുടെ ആദ്യ കൂട്ടായ്മയിലെന്ന പോലെ, വിശ്വാസികള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ സന്നിഹിതയാകുന്നുണ്ട്. മറിയം വിശ്വാസികളെ തനിച്ചാക്കിയിട്ടു പോകുന്നില്ല – കാര്‍ഡിനല്‍ വിശദീകരിച്ചു. പോളണ്ടിലെ സാക്കോപേന്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പ്രസംഗിക്കുകയായിരുന്നു കാര്‍ഡിനല്‍.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വലിയ ഭക്തിയോടെ കണ്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് സാക്കോപേന്‍. ഒരു ബാലനായിരിക്കെ വീട്ടില്‍ നിന്നും, സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയിലും പുരോഹിതനെന്ന നിലയിലും നിരവധി തവണ സാക്കോപേനില്‍ വന്നു പ്രാര്‍ത്ഥിച്ചിട്ടുള്ള വി. ജോണ്‍ പോള്‍ രണ്ടാമന്‍, മാര്‍പാപ്പയായതിനു ശേഷവും നിരവധി തവണ ഈ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org