കാര്‍ഡിനല്‍ ഹുസാറിന് ആദരാഞ്ജലി

കാര്‍ഡിനല്‍ ഹുസാറിന്  ആദരാഞ്ജലി

ഉക്രേനിയന്‍ ഗ്രീക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി വിരമിച്ച കാര്‍ഡിനല്‍ ലുബോമിര്‍ ഹുസാര്‍ 84-ാം വയസ്സില്‍ നിര്യാതനായി. സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ജനിച്ച അദ്ദേഹം ബാല്യത്തില്‍ തന്നെ അമേരിക്കയിലേയ്ക്കു കുടിയേറി. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ സെമിനാരി പ്രവേശനവും പൗരോഹിത്യസ്വീകരണവും. 1977-ല്‍ അദ്ദേഹത്തെ പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയെങ്കിലും അതൊരു രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം 1991-ലാണ് അദ്ദേഹം ഉക്രെയിനിലേയ്ക്കു മടങ്ങിയെത്തിയത്. അതിനു ശേഷം ഒരു സെമിനാരിയിലെ ആത്മീയോപദേഷ്ടാവായി സേവനം തുടര്‍ന്ന അദ്ദേഹത്തിന്‍റെ മെത്രാന്‍ പദവി അപ്പോഴും രഹസ്യമായി തുടര്‍ന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങള്‍ മോശമാകാതിരിക്കാനായിരുന്നു ഇത്. 1996-ല്‍ ഇതു പരസ്യമാക്കപ്പെട്ടു. 2000-ല്‍ ഉക്രേനിയന്‍ കത്തോലിക്കാ മെത്രാന്‍ സിനഡ് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2001-ല്‍ മാര്‍ പാപ്പ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുയും ചെയ്തു. 2011-ല്‍ വിരമിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org