കാര്‍ഡിനല്‍ ലെവദാ നിര്യാതനായി

കാര്‍ഡിനല്‍ ലെവദാ നിര്യാതനായി

വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ വില്യം ലെവദാ നിര്യാതനായി. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. 2005-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കാര്‍ഡിനല്‍ ലെവദായെ വിശ്വാസകാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി നിയമിച്ചത്. 2012 വരെ ഈ ഉത്തരവാദിത്വം അദ്ദേഹം നിര്‍വഹിച്ചു. വിശ്വാസകാര്യാലയത്തിന്‍റെ അദ്ധ്യക്ഷനെന്ന നിലയില്‍ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍റെയും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെയും അദ്ധ്യക്ഷസ്ഥാനവും വഹിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതാ വൈദികനായിരുന്ന അദ്ദേഹം 1983-ല്‍ അതിരൂപതാ സഹായമെത്രാനായി. 1986-ല്‍ പോര്‍ട് ലാന്‍ഡ് ആര്‍ച്ചുബിഷപ് ആയി നിയമിതനായി. 1995 മുതല്‍ പത്തു വര്‍ഷം സാന്‍ ഫ്രാന്‍സിസ് കോ അതിരൂപതാദ്ധ്യക്ഷനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org