“സുഷമ സ്വരാജിനെ ആത്മീയതയുള്ള നേതാവായി മാര്‍പാപ്പ കണ്ടിരുന്നു” -കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

“സുഷമ സ്വരാജിനെ ആത്മീയതയുള്ള നേതാവായി മാര്‍പാപ്പ കണ്ടിരുന്നു” -കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

അന്തരിച്ച, ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വളരെ ആ ത്മീയതയുള്ള ഒരു നേതാവായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടിരുന്നതെന്ന് മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മദര്‍ തെരേസയുടെ നാമകരണ നടപടികളില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയപ്പോഴാണ് മാര്‍പാപ്പയും സുഷമ സ്വരാജും തമ്മിലുള്ള കൂടിക്കാഴ്ചയുണ്ടായത്. നാമകരണ പരിപാടികളില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക സംഘത്തെ നയിച്ചത് സുഷമ സ്വരാജ് ആയിരുന്നു. മാര്‍പാപ്പയുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയ്ക്കു ശേഷം പിന്നീട് പരിശുദ്ധ പിതാവിനെ കണ്ടപ്പോഴാണ് ഭാരതത്തിലെ വിദേശകാര്യമന്ത്രി വളരെയധികം ആത്മീയതയുള്ള വ്യക്തിയാണെന്ന പരാമര്‍ശം മാര്‍പാപ്പ തന്നോടു നടത്തിയതെന്ന്, മാര്‍പാപ്പയുടെ ഉപദേശക സമിതിയംഗം കൂടിയായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

തന്നെ ഏല്‍പിച്ചിരുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഫലപ്രദമായി നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു സുഷമ സ്വരാജ് എന്ന് അനുശേചന സന്ദേശത്തില്‍ കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. തന്‍റെ സേവനങ്ങളില്‍ മാനുഷിക സ്പര്‍ശം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ സുഷമ ഭാരതത്തിന്‍റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികളായ ഭാരതീയരുടെ പ്രശ്നഘട്ടങ്ങളില്‍ ഏറെ പിന്തുണയും സഹായങ്ങളും നല്‍കിയിരുന്ന വ്യക്തിയായിരുന്നു അവരെന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org