കാര്‍ഡി. പവോലിസ് നിര്യാതനായി

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്‍റെ മുന്‍ മേധാവി കാര്‍ഡിനല്‍ വലേസ്യോ ഡി പവോലിസ് നിര്യാതനായി. 82 വയസ്സായിരുന്നു. 40 വര്‍ഷത്തോളം റോമില്‍ കാനന്‍ നിയമവും ധാര്‍മ്മിക ദൈവശാസ്ത്രവും പഠിപ്പിക്കുകയും 200 ലേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഇറ്റലിക്കാരനായ കാര്‍ഡിനല്‍ വി.ചാള്‍സ് ബൊറോമിയോയുടെ മിഷണറീസ് കോണ്‍ഗ്രിഗേഷന്‍ എന്ന സന്യാസസമൂഹത്തിലെ അംഗമായിരുന്നു. 2003-ല്‍ പരമോന്നത സഭാകോടതിയായ അപ്പസ്തോലിക് സിഞ്ഞത്തൂരയില്‍ അംഗമായി. 2004-ല്‍ ബിഷപ്പും 2010-ല്‍ കാര്‍ഡിനലുമായി. 2008 മുതല്‍ വത്തിക്കാന്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരനായി. 2015 മുതല്‍ വിശ്രമ ജീവിതത്തിലായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org