ചൈനീസ് സഭ: കാര്‍ഡിനല്‍ സെന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ചൈനീസ് സഭ: കാര്‍ഡിനല്‍ സെന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ചൈനയില്‍ വത്തിക്കാന്‍റെ കീഴിലുള്ളതും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതുമായ കത്തോലിക്കാസഭാവിഭാഗങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനായി ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ചു സംസാരിക്കുന്നതിന് ഹോങ്കോംഗ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോസഫ് സെന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. സര്‍ക്കാരുമായുള്ള അനുരഞ്ജനത്തിനായി വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ചൈനയിലെത്തി നടത്തുന്ന നീക്കങ്ങളോടു കാര്‍ഡിനല്‍ സെന്നിനു വിയോജിപ്പുകളുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. അനുരഞ്ജനത്തിന്‍റെ ഭാഗമായി വത്തിക്കാനോടു വിശ്വസ്തത പുലര്‍ത്തിയിരുന്ന ഒരു മെത്രാനോടു സ്ഥാനത്യാഗം ചെയ്യാനും ചൈനീസ് ഭരണകൂടം നിയമിച്ച ഒരു മെത്രാനെ അംഗീകരിക്കാനും വത്തിക്കാന്‍ അധികാരികള്‍ നിര്‍ദേശിച്ചിരുന്നു. ചൈനയില്‍ ഭരണകൂടവുമായി അഭിപ്രായവ്യത്യാസത്തില്‍ കഴിയുന്ന സഭാവിശ്വാസികള്‍ ഇതില്‍ പ്രതിഷേധിച്ചിരുന്നു. മാര്‍പാപ്പയുമായുള്ള സംഭാഷണം തനിക്ക് ആശ്വാസം പകര്‍ന്നതായി കാര്‍ഡിനല്‍ അറിയിച്ചു.

സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിനു സഭ വഴങ്ങുന്നത് നന്നാവില്ലെന്ന അഭിപ്രായമാണ് കാര്‍ഡിനല്‍ സെന്‍ പങ്കുവയ്ക്കുന്നത്. ഹങ്കറിയിലെയും മറ്റും മുന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനെ ശരിവച്ചതായി കാര്‍ഡിനല്‍ സെന്‍ മടങ്ങി വന്ന ശേഷം വെളിപ്പെടുത്തി. ചൈനയില്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ എല്ലാ കാര്യങ്ങളും മാര്‍പാപ്പയുടെ അറിവോടെയായിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org