കാര്‍ഡി. സില്‍വസ്ത്രീനി നിര്യാതനായി

കാര്‍ഡി. സില്‍വസ്ത്രീനി നിര്യാതനായി
Published on

പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ അക്കില്ലെ സില്‍വസ്ത്രീനി നിര്യാതനായി. ദീര്‍ഘകാലം വത്തിക്കാന്‍ നയതന്ത്രജ്ഞനായി സേവനം ചെയ്ത അദ്ദേഹത്തിനു 95 വയസ്സായിരുന്നു. ഇറ്റലിക്കാരനായ അദ്ദേഹം വത്തിക്കാനും ഇറ്റലിയും തമ്മിലുള്ള ലാറ്ററന്‍ ഉടമ്പടി 1984-ല്‍ നവീകരിക്കുന്നതില്‍ നിര്‍ണായക പങ്ക വഹിച്ചു. ആണവായുധ നിരോധനവുമായി ബന്ധപ്പെട്ട യുഎന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള വത്തിക്കാന്‍ പ്രതിനിധിസംഘങ്ങളില്‍ അംഗമായിരുന്നു. 1979-ല്‍ ആര്‍ച്ചുബിഷപ്പും 1988-ല്‍ കാര്‍ഡിനലുമായി. വത്തിക്കാന്‍ പരമോന്നത കോടതിയായ അപ്പസ്തോലിക് സിഞ്ഞത്തൂരയുടെ തലവനായിരുന്നു. 80 വയസ്സു തികഞ്ഞിരുന്നതിനാല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയേയോ ഫ്രാന്‍സിസ് മാര്‍പാപ്പയേയോ തിരഞ്ഞെടുത്ത കോണ്‍ക്ലേവുകളില്‍ വോട്ടു ചെയ്യാന്‍ കാര്‍ഡിനല്‍ സില്‍വസ്ത്രീനിക്കു കഴിഞ്ഞിരുന്നില്ലെങ്കിലും പാപ്പാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org