ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച കാര്‍ഡിനല്‍മാര്‍ 61

ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച കാര്‍ഡിനല്‍മാര്‍ 61

5 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ഡിനല്‍മാരായി നിയമിച്ചതോടെ അദ്ദേഹം നിയമിച്ച കാര്‍ഡിനല്‍മാരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഇവരില്‍ 49 പേരാണ് പ്രായം 80-ല്‍ താഴെ ആയതിനാല്‍ പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശമുള്ളവര്‍. ഈ ഗണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ച വര്‍ 52 പേരുണ്ട്. 20 പേര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ചവരാണ്. വോട്ടവകാശമുള്ളവര്‍ ആകെ 121 പേരായി. വോട്ടവകാശമുള്ള കാര്‍ഡിനല്‍മാരുടെ എണ്ണം 121 ആയി നിജപ്പെടുത്തണമെന്നാണ് സഭയുടെ നിയമം. വരുംമാസങ്ങളില്‍ ഏതാനും പേര്‍ക്കു 80 തികയുമെന്നതിനാല്‍ ഈ നിയമം പാലിക്കപ്പെടും.

പാപ്പാതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കാര്‍ഡിനല്‍മാരില്‍ 53 പേര്‍ യൂറോപ്പില്‍ നിന്നാണ്. ഏഷ്യയിലും ആഫ്രിക്കയിലും നിന്ന് 15 പേര്‍. മധ്യ അമേരിക്കയില്‍ നിന്ന് 5 ഉം ലാറ്റിനമേരിക്കയില്‍ നിന്ന് 12 ഉം ഓഷ്യാനിയയില്‍ നിന്നു 4 ഉം പേരാണ് വോട്ടവകാശമുള്ള കാര്‍ഡിനല്‍മാര്‍. യുഎസ്എയില്‍ നിന്ന് 17 പേരുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org