ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാകണം – കാരിത്താസ്

Published on

കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍, ആരോഗ്യപരിചരണവും സാമൂഹ്യ സംരക്ഷണവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നു ലോകരാജ്യങ്ങളോടു കാരിത്താസ് ഇന്‍റര്‍നാഷണല്‍ അഭ്യര്‍ത്ഥിച്ചു. കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, വയോധികര്‍, രോഗികള്‍, ദരിദ്രര്‍, തൊഴില്‍ രഹിതര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പകര്‍ച്ചവ്യാധി മൂലം രൂക്ഷമായിരിക്കുകയാണ്. ഇവര്‍ക്കെല്ലാം ഭരണകൂടങ്ങളുടെ സേവനം ലഭ്യമാകണം – കാരിത്താസ് അദ്ധ്യക്ഷനായ കാര്‍ഡി. ലൂയി അന്‍റോണിയോ ടാഗ്ലെ നിര്‍ദേശിച്ചു. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കാന്‍ കോവിഡ് ഇടയാക്കുന്നുണ്ട്. പരിഹരിക്കാനാവില്ലെന്നു കരുതിയിരുന്ന ചില ആഗോള പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. മാനവകുടുംബത്തിന്‍റെ ഐക്യബോധം വര്‍ദ്ധിച്ചിരിക്കുന്നു – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org