കാരിത്താസ് ഇന്ത്യ സന്നദ്ധസേവകരുടെ മേഖല വിപുലീകരിക്കുന്നു

കാരിത്താസ് ഇന്ത്യ സന്നദ്ധസേവകരുടെ മേഖല വിപുലീകരിക്കുന്നു

ഭാരത കത്തോലിക്കാസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ സാമൂഹ്യ പരിഷ്ക്കരണത്തിനായി വിവിധ മതവിഭാഗങ്ങളില്‍നിന്നുള്ള സന്നദ്ധ സേവകരെയും ഉള്‍പ്പെടുത്തി സേവനമേഖല വിപുലീകരിക്കുന്നു. ഇപ്പോള്‍ ചില സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും കാരിത്താസുമായി സഹകരിച്ച് പ്രകൃതി ദുരന്തങ്ങളിലും മറ്റും ചെയ്തുവരുന്ന ഹ്രസ്വകാല സഹായങ്ങള്‍ക്കുപരി സാമൂഹ്യമാറ്റത്തിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കാരിത്താസ് ലക്ഷ്യമിടുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഡിസൂസ പറഞ്ഞു. ഡല്‍ഹിയില്‍ നവംബര്‍ 9, 10 തീയതികളില്‍ നടന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് മുന്നൂറോളം പേര്‍ പങ്കെടുത്തു. ഹിന്ദു – മുസ്ലിം മതവിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സന്നിഹിതരായിരുന്നു.

ഉപവിപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചേക്കാം. എന്നാല്‍ പരാശ്രയരായിത്തന്നെ അവര്‍ തുടരുന്നു. എന്നാല്‍ സാമൂഹ്യമാറ്റത്തിന്‍റെ പുതിയ പടിയായി ആശ്രിതമ നോഭാവം മാറ്റിയെടുക്കുകയാണ് ലക്ഷ്യം — ഫാ. ഫ്രെഡറിക് ഡിസൂസ വിശദീകരിച്ചു. സന്നദ്ധ സേവകരുടെ മേഖല വിപുലീകരിക്കുകയെന്ന സവിശേഷ ലക്ഷ്യവും ഇതിനൊപ്പം കാരിത്താസ് ഇന്ത്യയ്ക്കുണ്ടെന്ന് പിആര്‍ഒ അമൃത് സംഗ്മ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, മനുഷ്യക്കടത്തിനെതിരായ പോരാട്ടം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സേവകര്‍ കാരിത്താസിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടുത്ത അഞ്ചുവര്‍ഷത്തിനു ള്ളില്‍ സന്നദ്ധ സേവകരുടെ എണ്ണം 10 ലക്ഷമാക്കുകയാണ് ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org