പ്രളയബാധിത പ്രദേശങ്ങളില്‍ കാരിത്താസിന്‍റെ സഹായം

പ്രളയബാധിത പ്രദേശങ്ങളില്‍ കാരിത്താസിന്‍റെ സഹായം
Published on

അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹായം. കേരളം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകളിലാണ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. നൂറുകണക്കിനു പേര്‍ ഗ്രാമങ്ങളിലും മറ്റും ഒറ്റപ്പെട്ട പ്രളയദുരന്തത്തില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടമായി. രണ്ടു ദശലക്ഷത്തോളം പേരെങ്കിലും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കാരിത്താസ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാരിത്താസ് ഇന്ത്യയുടെ സന്നദ്ധ സേവകര്‍ വിവിധ പ്രദേശങ്ങളില്‍ സഹായഹസ്തവുമായി രംഗത്തുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അന്‍ജന്‍ ബാഗ് പറഞ്ഞു. ശുദ്ധജലവും സാനിറ്ററി സാമഗ്രികളുമടങ്ങുന്ന കിറ്റുകള്‍ ആസ്സാമിലെ 3700 കുടുംബങ്ങള്‍ക്കു വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. 1400 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളും നല്‍കി. നാലു പേരടങ്ങുന്ന കുടുംബത്തിന് 20 ദിവസം കഴിയാനുള്ള അരിയും മറ്റു സാധനങ്ങളുമാണ് ഭക്ഷണക്കിറ്റു കളില്‍ നല്‍കിയത്. കേരളത്തില്‍ കാരിത്താസ് ഇന്ത്യ നാലായിരം ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ജൂലൈ 30 വരെ 30 ലക്ഷം രൂപയുടെ സഹായം ചെയ്തതായും കാരിത്താസ് നേതൃത്വം വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ കാരിത്താസിന്‍റെ സഹായം

അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹായം. കേരളം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകളിലാണ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. നൂറുകണക്കിനു പേര്‍ ഗ്രാമങ്ങളിലും മറ്റും ഒറ്റപ്പെട്ട പ്രളയദുരന്തത്തില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടമായി. രണ്ടു ദശലക്ഷത്തോളം പേരെങ്കിലും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കാരിത്താസ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാരിത്താസ് ഇന്ത്യയുടെ സന്നദ്ധ സേവകര്‍ വിവിധ പ്രദേശങ്ങളില്‍ സഹായഹസ്തവുമായി രംഗത്തുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അന്‍ജന്‍ ബാഗ് പറഞ്ഞു. ശുദ്ധജലവും സാനിറ്ററി സാമഗ്രികളുമടങ്ങുന്ന കിറ്റുകള്‍ ആസ്സാമിലെ 3700 കുടുംബങ്ങള്‍ക്കു വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. 1400 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളും നല്‍കി. നാലു പേരടങ്ങുന്ന കുടുംബത്തിന് 20 ദിവസം കഴിയാനുള്ള അരിയും മറ്റു സാധനങ്ങളുമാണ് ഭക്ഷണക്കിറ്റു കളില്‍ നല്‍കിയത്. കേരളത്തില്‍ കാരിത്താസ് ഇന്ത്യ നാലായിരം ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ജൂലൈ 30 വരെ 30 ലക്ഷം രൂപയുടെ സഹായം ചെയ്തതായും കാരിത്താസ് നേതൃത്വം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org