Latest News
|^| Home -> National -> ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

Sathyadeepam

പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരെ ശുശൂഷിക്കാനും ദുരിതബാധിത പ്രദേശങ്ങളില്‍ സേവ നം ചെയ്യാനും കാരിത്താസ് ഇന്ത്യ എഴുന്നൂറ്റമ്പതോളം വോളന്‍റിയര്‍ മാരെ പരിശീലിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 12 സംസ്ഥാനങ്ങളില്‍ ദുരന്തബാധിതര്‍ക്ക് കൈത്താ ങ്ങാകാനാണ് ഇത്തരത്തില്‍ സന്നദ്ധസേവകരെ പരിശീലിപ്പിക്കുന്നത്. 2004-ലെ സുനാമിയും 2009-ല്‍ ബംഗാളില്‍ ഉണ്ടായ ചുഴലിക്കാ റ്റും ഇന്നും മനുഷ്യമനസ്സുകളില്‍ നടുക്കം സൃഷ്ടിച്ചുകൊണ്ടിരിക്കു ന്ന സാഹചര്യത്തിലും പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥകളാകുന്ന പശ്ചാത്തലത്തിലുമാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍ സിന്‍റെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ കൂടുതല്‍ സന്നദ്ധസേവകരെ നിയമിക്കുന്നത്. കാരിത്താസ് ഇന്ത്യയുടെ സമൂഹിക സേവനപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യ വും ഈ പദ്ധതിക്കു പിന്നിലുണ്ട്.

Leave a Comment

*
*