കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദം: ലളിതകലാ അക്കാദമിയുടേത് പ്രകോപനം ഉണ്ടാക്കുന്ന പ്രഖ്യാപനം -കെ സി ബി സി

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. ആരോപണ വിധേയനായ ഒരു സഭാ മേലധ്യക്ഷന്‍റെ പേരു പറഞ്ഞു ക്രൈസ്തവ വിശ്വാസത്തിലെ നല്ലിടയന്‍റെ പ്രതീകത്തെയാണ് കുരിശിനു പകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരള സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചിരിക്കുന്നത്. പുരസ്കാരം പിന്‍വലിച്ച് പൊതുസമൂഹത്തോടും മതപ്രതീകത്തെ അപമാനിച്ചതിനു ക്രിസ്തീയ സമൂഹത്തോടും മാപ്പു പറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇടതു സര്‍ക്കാരിന്‍റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും ഇത്തരത്തിലുള്ളതാണോ എന്നു സാംസ്കാരിക വകുപ്പു മന്ത്രി വ്യക്തമാക്കണമെന്നും കെസിബിസി വക്താവ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org