കാറ്റലോണിയയില്‍ സമാധാനത്തിനായി സ്പാനിഷ് സഭ

കാറ്റലോണിയയില്‍ സമാധാനത്തിനായി സ്പാനിഷ് സഭ

കാറ്റലോണിയ സ്പെയിനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് സ്പെയിനിലെയും കാറ്റലോണിയായിലെയും കത്തോലിക്കാ ആര്‍ച്ചുബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. കാറ്റലോണിയയുടെ തലസ്ഥാനമായി വരുന്നത് ബാഴ്സലോണയാണ്. ബാഴ്സലോണയുടെ ഇടയനെന്ന നിലയില്‍ കാറ്റലോണിയയെ താന്‍ സ്നേഹിക്കുന്നതായും ജനങ്ങളുടെ വേദനയിലും സഹനത്തിലും പങ്കുചേരുന്നതായും അവര്‍ക്കൊപ്പം കരയുന്നതായും ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ ജുവാന്‍ ജോസെ ഒമെല്ല പറഞ്ഞു. അതേസമയം താന്‍ സ്പെയിനിനെയും സ്നേഹിക്കുന്നു – അദ്ദേഹം വ്യക്തമാക്കി. കാറ്റലന്‍ മാതൃഭാഷയായുള്ള പ്രദേശത്തു ജനിച്ചു വളര്‍ന്നയാളാണ് കാര്‍ഡിനല്‍ ഒമെല്ല. തങ്ങളുടെ മാതൃഭാഷയെ ഉള്‍പ്പെടെ അടിച്ചമര്‍ത്തുകയാണ് സ്പെയിന്‍ ചെയ്തതെന്ന പരാതിയുള്ള ജനതയാണ് കാറ്റലോണിയക്കാര്‍. കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് സര്‍ക്കാരിന്‍റെ സൈന്യത്തോട് അഹിംസാമാര്‍ഗത്തിലൂടെയാണ് കാറ്റലന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്നുവരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org