കത്തോലിക്കാ – ഓര്‍ത്തഡോക്സ് സാഹോദര്യത്തില്‍ ദൈവം സന്തുഷ്ടനാണ് -ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ – ഓര്‍ത്തഡോക്സ്  സാഹോദര്യത്തില്‍ ദൈവം സന്തുഷ്ടനാണ് -ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്സുകാര്‍ക്കുമിടയിലെ സഹോദരസ്നേഹം ദൈവത്തെ സന്തോഷിപ്പിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ തന്നെ കാണാനെത്തിയ ഓര്‍ത്തഡോക്സ് വൈദികരോടും സന്യസ്തരോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വത്തിക്കാനില്‍ ഓര്‍ത്തഡോക്സുകാര്‍ വിരുന്നുകാരല്ല മറിച്ചു സഹോദരങ്ങളാണെന്നു മാര്‍പാപ്പ പറഞ്ഞു. ഈ സന്ദര്‍ശനം കൊണ്ട് നിങ്ങള്‍ക്കു കത്തോലിക്കാസഭയെ കുറിച്ചുള്ള അറിവു വര്‍ദ്ധിക്കുക മാത്രമല്ല ചെയ്യുക. നിങ്ങളുടെ ചൈതന്യം ഒരു സമ്മാനമായി സ്വീകരിക്കാന്‍ കത്തോലിക്കരായ ഞങ്ങള്‍ക്കും അവസരമുണ്ടാകുകയാണ്. നിങ്ങളുടെ സാന്നിദ്ധ്യം ഈ സമ്മാനങ്ങളുടെ പങ്കുവയ്പ് സാദ്ധ്യമാക്കുകയും സന്തോഷത്തിന്‍റെ സ്രോതസ്സാകുകയും ചെയ്യുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസം രക്തത്താല്‍ മുദ്ര വച്ചവയാണ് ഓര്‍ത്തഡോക്സ് സഭകളെന്നു മാര്‍പാപ്പ പറഞ്ഞു. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വിത്തുകള്‍ നിരന്തരം വിതച്ചുകൊണ്ടിരിക്കുന്നവയുമാണ് ഈ സഭകള്‍. അക്രമം കൊണ്ടും യുദ്ധം കൊണ്ടും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലാണ് പലപ്പോഴും ഓര്‍ത്തഡോക്സ് സഭകള്‍ ഈ ദൗത്യം നിര്‍വഹിക്കുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org