കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സമ്മേളനം ദുബായില്‍

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ 101 ാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രഥമ ആഗോള സമ്മേളനം ദുബായില്‍ നടക്കും. സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ദുബായിലെ മെയ്ദാന്‍ ഹോട്ടലിലാണു സമ്മേളനമെന്നു പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവര്‍ അറിയിച്ചു. സീറോ മലബാര്‍സഭ വ്യാപിച്ചുകിടക്കുന്ന വിവിധ ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളില്‍നിന്നു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ വിഷന്‍ 2025 പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടു നയിക്കുവാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവുമാണു സമ്മേളനത്തിന്‍റെ മുഖ്യലക്ഷ്യം. നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട് എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം.

സഭയിലെ മെത്രാന്മാരും സമുദായ പ്രമുഖരും സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലം അദ്ധ്യക്ഷനായിരിക്കും. സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ് പോള്‍ ഹിന്‍റര്‍, യുഎഇ സാംസ്കാരിക വകുപ്പുമന്ത്രി ഷേക് മുബാറക് അല്‍ നഹ്യാന്‍, ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍, ഡോ. മോഹന്‍ തോമസ്, ബെന്നി പുളിക്കര, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇസാഫ് ചെയര്‍മാന് പോള്‍ തോമസ്, ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പ്രൊഫ. ജെ. ഫിലിപ്പ്, ബിഷപ് റാഫേല്‍ തട്ടില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org