വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം -കത്തോലിക്ക കോണ്‍ഗ്രസ്

വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം  -കത്തോലിക്ക കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര, അമ്പലപ്പാറ, കണ്ടമംഗലം, മെഴുകുംപാറ തുടങ്ങിയ പ്രദേശങ്ങളിലെ മലയോരമേഖലകളില്‍ വന്യമൃഗങ്ങളും കാട്ടാനകളും വ്യാപകമായി ജനവാസ മേഖലകളിലേക്ക് കടന്നു വരുന്നത് തടഞ്ഞുകൊണ്ട് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്ന് മണ്ണാര്‍ക്കാട് ഫൊറോനാ സമിതി വാര്‍ഷിക കണ്‍വെന്‍ഷന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ട്രഷറര്‍ അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സമിതി സെക്രട്ടറി മോഹന്‍ ഐസക് മുഖ്യപ്രഭാഷണം നടത്തി. രുപത സെക്രട്ടറി അഡ്വ. റെജിമോന്‍ ജോസഫ് സ്വാഗതവും രൂപത എക്സിക്യൂട്ടീവ് അംഗം ജോഷി മേലേടത്ത് നന്ദിയും പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസിന്‍റെ 2017-2020 വര്‍ഷത്തേക്കുള്ള മണ്ണാര്‍ക്കാട് ഫൊറോനാ സമിതി ഭാരവാഹികളെ പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപ്പള്ളി പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ട വാര്‍ഷിക യോഗം തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: ജോജി പടിപ്പുരയ്ക്കല്‍ (പ്രസിഡന്‍റ്), രഞ്ജിത്ത് നീരംപുഴ (സെക്രട്ടറി), മാത്തച്ചന്‍ വടക്കുംചേരി (ട്രഷറര്‍), ജോസ് കൊച്ചുമുട്ടം, ലീന പാറേമ്മേല്‍ (വൈസ് പ്രസിഡന്‍റുമാര്‍), സോണി പ്ലാത്തോട്ടത്തില്‍, സാലമ്മ കളരിക്കല്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. രൂപത എക്സിക്യൂട്ടീവ് അംഗം ആന്‍റോ തെക്കിനിയത്തിനെ ഫൊറോന പി. ആര്‍.ഒ.യായി തിരഞ്ഞെടുത്തു. ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങളായി ജെയ്മോന്‍ മാതിരംപുഴ, ജോസഫ് വലിയവീട്ടില്‍, മേരി പെരുംമ്പ്രായില്‍, തോമസ് പുന്നക്കുഴി, ജോസ് കപ്രായില്‍, ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org