സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കണം – കത്തോലിക്ക കോണ്‍ഗ്രസ്

സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കണം – കത്തോലിക്ക കോണ്‍ഗ്രസ്
Published on

പാലക്കാട്: സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്കുന്ന സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കണമെന്നും അര്‍ഹതയുള്ള സ്പെഷ്യല്‍ സ്കൂളുകളെ അടിയന്തരമായി എയ്ഡഡ് സ്കൂളുകളായി ഉയര്‍ത്തണമെന്നും പാലക്കാട് ഫൊറോനാ സമിതി വാര്‍ഷിക കണ്‍വെന്‍ഷന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസിന്‍റെ 2017-2020 വര്‍ഷത്തേക്കുള്ള പാലക്കാട് ഫൊറോനാ സമിതി ഭാരവാഹികളെ വാര്‍ഷികയോഗം തിരഞ്ഞെടുത്തു. പുതിയ ഫൊറോനാ സമിതി ഭാരവാഹികള്‍ സുരേഷ് വടക്കന്‍ (പ്രസിഡന്‍റ്), ജോണി പനയ്ക്കല്‍ (സെക്രട്ടറി), ചാക്കോ മെതിക്കളം (ട്രഷറര്‍), ജെയിംസ് കുറ്റിക്കാട്ടില്‍ (വൈസ് പ്രസിഡന്‍റ്), സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. രൂപത സെക്രട്ടറി മാത്യു കല്ലടിക്കോടിനെ ഫൊറോന പി.ആര്‍.ഒ.യായി തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org