കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി: പുതിയ ഭാരവാഹികള്‍

കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി: പുതിയ ഭാരവാഹികള്‍

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റായി അഡ്വ. ബിജു പറയന്നിലം (കോ തമംഗലം) തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി അഡ്വ. ടോണി പുഞ്ചക്കുന്നേലിനെയും (തലശേരി), ട്രഷററായി പി. ജെ. പാപ്പച്ചനെയും (എറണാകുളം) തെരഞ്ഞെടുത്തു. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ പ്രവര്‍ത്തനപരിധി ഇന്ത്യയ്ക്കു പുറത്തും സഭാംഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള സീറോ മലബാര്‍ സഭ സിനഡിന്‍റെ തീരുമാനപ്രകാരമാണു ഗ്ലോബല്‍ സമിതി തെരഞ്ഞെടുപ്പ് നടന്നത്. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്‍റുമാര്‍- സാജു അലക്സ് (പാലാ), ജോസ് മേനാച്ചേരി (പാലക്കാട്), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), ബോസ് കുര്യന്‍ (യുഎസ്എ), അഡ്വ. പി.ടി. ചാക്കോ (അഹമ്മദാബാദ്), പ്രഫ. ജോയി മൂപ്രപ്പിള്ളിയില്‍ (കോട്ടയം), സെലിന്‍ സിജോ (കാഞ്ഞിരപ്പിള്ളി), ജോളി ജോസഫ് (കാനഡ), കെ.ജെ. ആന്‍റണി (താമരശേരി), സെക്രട്ടറിമാര്‍-പ്രഫ. ജാന്‍സണ്‍ ജോസഫ് (ചങ്ങനാശേരി) അഡ്വ. ബിജു കുണ്ടുകുളം (തൃശൂര്‍), ജോര്‍ജ് കോയിക്കല്‍ (ഇടുക്കി), ആന്‍റണി എല്‍. തൊമ്മാന (ഇരിങ്ങാലക്കുട), ജേക്കബ് ചാക്കത്തറ (മദ്രാസ്), മോഹന്‍ ഐസക് (പാലക്കാട്), പ്രഫ. ജോസുകുട്ടി ഒഴുകയില്‍ (മൂവാറ്റുപുഴ), തോമസ് പീടികയില്‍ (കോട്ടയം) ബെന്നി ആന്‍റണി (എറണാകുളം), പീറ്റര്‍ ഞരളക്കാട്ട് (മാനന്തവാടി).

അഡ്വ. ബോബി ജോര്‍ജ് ചെയര്‍മാനായ ഇലക്ഷന്‍ ബോര്‍ഡും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചെയര്‍മാനായ ഇലക്ഷന്‍ ട്രൈബ്യൂണലുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന്‍റെ റിപ്പോര്‍ ട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കു സമര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org