കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ സമ്മേളനം സമാപിച്ചു

ആതുര ശുശ്രൂഷാരംഗത്തു പുതിയ കാലത്തിന്‍റെ സങ്കീര്‍ണതകളെയും വെല്ലുവിളികളെയും അതിജീവിക്കാനും സാക്ഷ്യം പകര്‍ന്നു മുന്നേറാനും കത്തോലിക്കാ ആശുപത്രികള്‍ക്കു കഴിയണമെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അഭിപ്രായപ്പെട്ടു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ 57-ാമതു വാര്‍ഷിക ജനറല്‍ ബോഡിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചായ് കേരളയുടെ പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിസിനസ് സെഷനോടെയാണു സമ്മേളനം സമാപിച്ചത്. ചായ് കേരളയുടെ പുതിയ വൈസ് പ്രസിഡന്‍റായി ഫാ. ബിനു കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും ചായ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ട്രഷര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ഡോ. വി.എ. ജോസഫ് സെഷന്‍ നയിച്ചു. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്ട്രേറ്റര്‍മാരും ചായ് ദേശീയ പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org