സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ അനിവാര്യം – കത്തോലിക്കാ മനഃശാസ്ത്രജ്ഞര്‍

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ അനിവാര്യം – കത്തോലിക്കാ മനഃശാസ്ത്രജ്ഞര്‍

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും പ്രയോഗത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടാകണമെന്ന് തമിഴ്നാട്ടിലെ മധുരയില്‍ നടന്ന കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ (സിസിപിഐ) വാര്‍ഷികസമ്മേളനം അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങള്‍ ഉപയോക്താക്കളുടെ വ്യത്യസ്തങ്ങളായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നവയാണെന്നും എന്നാല്‍ പലതും കലര്‍ന്ന മിശ്രിത സഞ്ചിയാണതെന്നും മനഃശാസ്ത്രജ്ഞനായ ഡോ. ജോസഫ് താന്നിക്കല്‍ പറഞ്ഞു. നന്മയും തിന്മയും അതിലുണ്ട്. എന്നാല്‍ മതിയായ സുരക്ഷ അതിലില്ല. ഉപയോക്താവാണ് അതിന്‍റെ ഉപയോഗത്തെപ്പറ്റി തീരുമാനിക്കേണ്ടത്. താത്പര്യമില്ലാത്തതാണെങ്കില്‍ അടച്ചു പൂട്ടാന്‍ തയ്യാറാകണം. ഈ പശ്ചാത്തലത്തില്‍ എന്തു കാണണം, എന്തു കാണരുത് എന്നതിനെക്കുറിച്ചുള്ള അവബോധം നല്‍കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മുതിര്‍ന്നവര്‍ക്കും സാധിക്കണമെന്നും അതിനനുസരിച്ചു സാമൂഹമാധ്യമങ്ങളില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org