കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിഷേധ സംഗമം

കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിഷേധ സംഗമം

Published on

കൊച്ചി: ഹയര്‍ സെക്കന്‍ഡറി ലയനം ഉപേക്ഷിക്കുക, അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കൊച്ചിയില്‍ പ്രതിഷേധസംഗമം നടത്തി. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. സാര്‍വത്രിക വിദ്യാഭ്യാസം സര്‍ക്കാരിന്‍റെ കടമയാണെന്നും ഈ രംഗത്തെ ന്യൂനപക്ഷ വിരോധം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സികളില്‍ നിന്നുളള അദ്ധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഫാ. മൈക്കിള്‍ ഡിക്രൂസ്, ഗില്‍ഡ് ഭാരവാഹികളായ ജോഷി വടക്കന്‍, എന്‍.ജെ. ഫ്രാന്‍സിസ്, വി.എക്സ്. ആന്‍റണി, സി.ജെ. ആന്‍റണി, പോള്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org