കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന അവാര്‍ഡുകള്‍

കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് 2017-18 അദ്ധ്യയന വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസഥാനതല അദ്ധ്യാപക അവാര്‍ഡിന് എല്‍.പി. വിഭാഗത്തില്‍ കെ.സി. ജേക്കബ് (ഹെഡ് മാസ്റ്റര്‍, എം.എസ്.സി. സ്കൂള്‍സ്, കണ്ണംകോട്, തിരുവനന്തപുരം മേജര്‍ അതിരൂപത), യു.പി. വിഭാഗത്തില്‍ സിസ്റ്റര്‍ മോളിക്കുട്ടി തോമസ് (ഹെഡ്മിസ്ട്രസ്, സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി. സ്കൂള്‍, നെടുങ്കണ്ടം, ഇടുക്കി രൂപത), ഹൈസ്കൂള്‍ വിഭാഗത്തില്‍ ജെസ്സി. ഇ.സി. (ഹെഡ്മിസ്ട്രസ്, ഒ.എല്‍. എഫ്. ജി. എച്ച്. എസ്. മതിലകം, കോട്ടപ്പുറം രൂപത), ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എന്‍.ഡി. സണ്ണി (പ്രിന്‍സിപ്പാള്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍, അങ്ങാടിക്കടവ്, തലശ്ശേരി അതിരൂപത) എന്നിവര്‍ അര്‍ഹരായി. മികച്ച രൂപതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് തലശ്ശേരി കോര്‍പ്പറേറ്റ് മാനേജുമെന്‍റ് കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org