ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണം കത്തോലിക്കാ കോണ്‍ഗ്രസ്

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണം കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കുന്ന തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത കുടുംബസംഗമം ആവശ്യപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളെപ്പോലും നിശ്ചലമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ ഗൗരവമായി കാണണം. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നതു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്നും കുടുംബസംഗമം ആവശ്യപ്പെട്ടു.

പുല്ലുവഴി പള്ളിയില്‍ നടന്ന കുടുംബസംഗമം ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സമിതി പ്രസിഡന്‍റ് ബിജു പറയനിലം, അതിരൂപത പ്രസിഡന്‍റ് ഫ്രാന്‍സിസ് മൂലന്‍, സെക്രട്ടറി ജയ് മോന്‍ തോട്ടുപുറം, ഫാ. ജോസ് പാറപ്പുറം, വര്‍ഗീസ് കോയിക്കര, പി.ജെ. പാപ്പച്ചന്‍, ഷാജി പാറയ്ക്കല്‍, ജോയി പൂണോളി, ബേബി പൊട്ടനാനി, പോള്‍ ചെതലന്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്, കൂവപ്പടി ബത്ലേഹം അഭയഭവന്‍ പ്രസിഡന്‍റ് മേരി എസ്തപ്പാന്‍ എന്നിവരെ ആദരിച്ചു.

സമൂഹബലിക്കു ഫാ. വര്‍ഗീസ് പൈനുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ഫാ. തര്യന്‍ ഞാളിയത്ത്. ഫാ. കുര്യന്‍ ഭരണികുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org