ദളിത് ക്രൈസ്തവരുടെ സമഗ്രവികസനം മുഖ്യലക്ഷ്യമാകണം – സി ബി സി ഐ

ദളിത് ക്രൈസ്തവരുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നതും സാമൂഹികമായി അവരെ ഉള്‍ക്കൊള്ളുന്നതും മാത്രമല്ല, അവരുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ അപഗ്രഥിച്ച് സമൂഹത്തിലും സഭയിലും അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയണമെന്ന് ബാംഗ്ലൂരില്‍ സമാപിച്ച അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. സമൂഹത്തില്‍നിന്നും സഭയില്‍നിന്നും ദളിതരെ നിഷ്കാസിതരാക്കുന്നതും വിവേചനം പുലര്‍ത്തുന്നതുമായ സാഹചര്യങ്ങള്‍ അപഗ്രഥിക്കപ്പെടുകയും പ്രശ്നപരിഹാരം ഉണ്ടാവുകയും വേണം. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ദളിതര്‍ക്ക് അര്‍ഹമായ സംവരണം നല്‍കും. കൂടുതല്‍ അവകാശാനുകൂല്യങ്ങള്‍ അവര്‍ക്കു ലഭ്യമാക്കാന്‍ സഭ സന്നദ്ധമാകുമെന്നും സമ്മേളനം വ്യക്തമാക്കി. ജാതിയുടെ പേരില്‍ ദളിത് ക്രൈസ്തവരോടു പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കാനും മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും എല്ലാവരും പരിശ്രമിക്കണമെന്നും സിബിസിഐ സമ്മേളനം ഉത്ബോധിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org