കോടതിവിധി ഭരണഘടനയുടെ അന്തസ്സുയര്‍ത്തുന്നു -സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ലോകമെമ്പാടും ക്രൈസ്തവസമൂഹം പുണ്യദിനമായി ആചരിക്കുന്ന ദുഃഖവെള്ളി പ്രവൃത്തിദിനമായി ഉത്തരവിറക്കിയ കേന്ദ്രഭരണപ്രദേശ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയുടെയും നീതിന്യായ സംവിധാനങ്ങളുടെയും അന്തസ്സുയര്‍ത്തുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ 17 പൊതു അവധികളില്‍പ്പെടുന്ന ദുഃഖവെള്ളി കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രാ നഗര്‍ഹവേലിയിലും, ദാമന്‍ ദിയൂവിലും റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റര്‍ നടപടിയെയാണ് ബോംബെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. അഡ്മിനിസ്ട്രേറ്റര്‍ നടപടിക്കെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സിലും രംഗത്തുവന്നിരുന്നു.

അഡ്മിനിസ്ട്രേറ്റര്‍ നടപടിക്കെതിരെ സിബിസിഐയോടൊപ്പം കോടതിയെ സമീപിച്ച അന്തോണി ഫ്രാന്‍സീസ്കോയെയും ഗോവ അതിരൂപത അലയന്‍സ് ഡിഫന്‍റിംഗ് ഫ്രീഡം തുടങ്ങി ക്രൈസ്തവ അവകാശസംരക്ഷണത്തിനും നിയമപോരാട്ടത്തിനും നേതൃത്വം കൊടുത്തവരെയും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അഭിനന്ദിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org