ദളിത് ശക്തീകരണത്തെക്കുറിച്ച് സിബിസിഐ സെമിനാര്‍

ദളിത് ശക്തീകരണത്തെക്കുറിച്ച് സിബിസിഐ സെമിനാര്‍

കാത്തലിക് ബിഷപ്സ് കോണ്‍ ഫെറന്‍സിന്‍റെ പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ദളിത് ക്രൈസ്ത വരെക്കുറിച്ചുള്ള സിബിസിഐ നയത്തെപ്പറ്റി നവംബര്‍ 27 – 29 തീയതികളില്‍ ഒറീസയിലെ സബല്‍പൂരിലുള്ള ക്രിസ്തുജ്യോതി മേജര്‍ സെമിനാരിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ക്രിസ്തുജ്യോതി സെമിനാരിക്കു പുറമെ ഒറീസ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍, ദൈവവിളി കമ്മീഷന്‍, വിവിധ സെമിനാരികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുന്നത്.

സെമിനാറിന്‍റെ അവസാനം ബിഷപ്പുമാരും വിവിധ മേജര്‍ സുപ്പീരിയര്‍ ജനറല്‍മാരും ചേര്‍ന്ന് ദളിതരെ സംബന്ധിച്ച ഭാവിപരിപാടികള്‍ക്കു രൂപം നല്‍കുമെന്ന് ക്രിസ്തുജ്യോതി സെമിനാരി റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പെരേര പറഞ്ഞു. സിബിസിഐ പിന്നാക്ക വിഭാഗം കമ്മീഷന്‍ അധ്യക്ഷന്‍ തമിഴ്നാട്ടിലെ ബിഷപ് നീതിനാഥന്‍ അന്തോണിസാമിയാണ് മുഖ്യപ്രഭാഷകന്‍. കമ്മീഷന്‍ സെക്രട്ടറി ഫാ. സെഡ്. ദേവസഹായരാജ്, ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. സെല്‍വരാജ് അരുള്‍നാഥന്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനിലെ സിസ്റ്റര്‍ ഷെന്‍ഹജില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മെത്രാന്മാരും സാമൂഹ്യപ്രവര്‍ത്തകരും മേജര്‍ സുപ്പീരിയേഴ്സും സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും സെമിനാരി റെക്ടര്‍മാരുമടക്കം നൂറ്റമ്പതോളം പേര്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org