ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം

ചങ്ങനാശ്ശേരി: നൂറ്റിമുപ്പത്തിരണ്ടാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം 2019 മേയ് 20 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ 3.30 വരെ അമ്പൂരി ഫൊറോനയുടെ നേത്യത്വത്തില്‍ കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ എന്‍ജിനീയറിങ്ങ് കോളജില്‍ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് നഗറില്‍ ക്രമീകരിച്ചിരിക്കുന്നു. അമ്പൂരി ഫൊറോന ആദിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനം അവിസ്മ രണീയമാക്കുവാനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ അവലോകന യോഗത്തില്‍ വച്ച് മാര്‍ ജോസഫ് പൗവ്വത്തില്‍ അതിരൂപതാദിന ലോഗോ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് നല്കി പ്രകാശനം ചെയ്തു.

കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവ കകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ സംഗമത്തില്‍ മെത്രാന്മാരെ കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും.

അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് അന്നേ ദിവസം സമ്മാനിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതി രൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org