ചായ് ദേശീയ കണ്‍വെന്‍ഷനും 74-ാം വാര്‍ഷികവും സമാപിച്ചു

ചായ് ദേശീയ കണ്‍വെന്‍ഷനും 74-ാം വാര്‍ഷികവും സമാപിച്ചു

കാത്തലിക് ഹെല്‍ത്ത് അസോ സിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വെന്‍ഷനും 74-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും കൊച്ചി കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടന്നു. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈ ഫ് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വിന്‍ചെന്‍സൊ പാല്യ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തി ലുള്ള ദിവ്യബലിയോടെയാണു കണ്‍വെന്‍ഷനു തുടക്കമായത്. ചായ് എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് പതാക ഉയര്‍ത്തി.

ചായ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. മാത്യു ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. കെസിബി സി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും ചായ് കേരള എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറുമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് 2016-17-ലെ വാര്‍ഷിക റി പ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്ലാ റ്റിനം ജൂബിലിയുടെ അവതരണം ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് നിര്‍വഹിച്ചു. കെസിബിസി ഹെല്‍ ത്ത് കമ്മീഷന്‍ വൈസ് ചെയര്‍ മാന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കണ്‍വന്‍ഷന്‍ തീം അവതരിപ്പിച്ചു.

രാജഗിരി എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി കണ്‍ വെന്‍ഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. പ്രത്യാശ ഹെല്‍ത്ത് കെ യറിന്‍റെ അവതരണം ആര്‍ച്ച്ബിഷ പ് ഡോ. വിന്‍ചെന്‍സോയും ഹെല്‍ ത്ത് ആക്ഷന്‍ മാസികയുടെ അവതരണം സിബിസിഐ ഹെല്‍ത്ത് വിഭാഗം സെക്രട്ടറി ഫാ. മാത്യു പെരുമ്പിലും നിര്‍വഹിച്ചു. ചായ് ഹെര്‍ബല്‍ കലണ്ടറിന്‍റെ പ്രകാശനം ചായ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുവിന്ദ വര്‍ക്കിയും ചായ് വെല്‍നസ് സെന്‍ററിന്‍റെ അവതര ണം സിസ്റ്റര്‍ ജോസ്നയും നിര്‍വഹിച്ചു. ചായ് ലോഗോ പുനരവതര ണം ഫാ. വി.എം. തോമസ് നിര്‍വ ഹിച്ചു. ചായ് ദേശീയ പ്രസിഡന്‍റ് സി. ഡീന, ദേശീയ വൈസ് പ്രസി ഡന്‍റും ചായ് കേരള പ്രസിഡന്‍റു മായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

റിസോഴ്സ്-ഐഡന്‍റിഫൈ, ഹാര്‍മണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വെന്‍ഷന്‍റെ പ്ര മേയം. അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങ ളും കണ്‍വെന്‍ഷന്‍റെ ഭാഗമായി നടന്നു. മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, ഹെല്‍ത്ത് സെന്‍റര്‍ വര്‍ക്കര്‍മാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, എച്ച്ഐവി, മെന്‍റല്‍ ഹെല്‍ത്ത്, ജിറിയാട്രിക്, പാലിയേറ്റീവ്, ഡി സെബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട കെയര്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്യാസിനികളായ ഡോക്ടര്‍മാര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങളിലായുള്ള സെഷനുകള്‍ക്കു പ്രമുഖര്‍ നേതൃത്വം നല്‍കി.

ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ വിശി ഷ്ട സേവനം ചെയ്യുന്നവരെ അവാര്‍ഡ് നൈറ്റില്‍ ആദരിച്ചു. സമര്‍ പ്പിതരില്‍ നിന്നുള്ള ഡോക്ടര്‍, നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, മറ്റു ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലാണു പുരസ്കാരം നല്‍കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേ തൃത്വത്തില്‍ ഹെല്‍ത്ത് പവിലിയനുകളും പ്രദര്‍ശനങ്ങളും കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരു ക്കിയിരുന്നു. സമാപനസമ്മേളനത്തില്‍ ചായ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. മാത്യു ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചായ് കേരള ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപേട്ട, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോബി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org