ചലച്ചിത്ര സംവിധാനരംഗത്തേക്കു സന്യാസിനി

ചലച്ചിത്ര സംവിധാനരംഗത്തേക്കു സന്യാസിനി

കേരളത്തിലെ മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് സഭയിലെ സിസ്റ്റര്‍ ജിയ, ഇദംപ്രഥമമായി ഇന്ത്യയില്‍ ചലച്ചിത്രം സംവിധാനം ചെയ്യുന്ന സന്യാസിനിയായി രംഗത്തുവരുന്നു. സിനിമ എന്നത് സി. ജിയയുടെ രംഗമല്ലെങ്കിലും കരുണയുടെ വര്‍ഷം പ്രമാണിച്ച് 2015 ല്‍ സഭയില്‍ കാരുണ്യത്തിന്‍റെ മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്നവരെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കണമെന്നാഗ്രഹിച്ചു. ഇതിനായി കഥയും തിരക്കഥയും തയ്യാറാക്കി. ചില സുഹൃത്തുക്കളുടെ സഹായവും ഉണ്ടായി. ഇതാണു പിന്നീട് വികസിച്ച് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള "എന്‍റെ വെള്ളിത്തൂവല്‍" എന്ന ചലച്ചിത്രമായി രൂപപ്പെട്ടത്. പാലക്കാട് സ്വദേശിയായ സി. ജിയയ്ക്ക് പിന്തുണയുമായി സഭാധികൃതരും മുന്നോട്ടുവന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ സി. മെറീനയെ അവതരിപ്പിക്കാന്‍ നടി സരയുവും സന്നദ്ധത പ്രകടിപ്പിച്ചു. തലശ്ശേരി ആര്‍ച്ചുബഷപ് ജോര്‍ജ് ഞരളക്കാട്ടിന്‍റെ ആശീര്‍വാദത്തോടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്.

സഭയെയോ വിശ്വാസത്തെയോ കുറിച്ചുള്ളതല്ല സിനിമയെന്നും കുഞ്ഞുങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചാണിതിലെ പ്രതിപാദ്യമെന്നും സി. ജിയ പറഞ്ഞു. 40 ലക്ഷത്തോളം രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അഭ്യൂദയകാംക്ഷികളില്‍നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ഈ തുക സമാഹരിച്ചതെന്നും, സിനിമ റിലീസ് ചെയ്യാന്‍ മതിയായ തിയ്യറ്ററുകള്‍ കിട്ടുമോ എന്ന ആശങ്കയുണ്ടെന്നും അങ്ങനെയെങ്കില്‍ സഭാ സ്ഥാപനങ്ങള്‍ ദേവാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു സിനിമ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സി. ജിയ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org