കരിസ്മാറ്റിക് കുടുംബ സംഗമം

കരിസ്മാറ്റിക് കുടുംബ സംഗമം

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രാര്‍ത്ഥനാകൂട്ടായ്മകളിലെയും വചനപ്രഘോഷണ കൗണ്‍സലിംഗ് ശുശ്രൂഷകളിലെയും അംഗങ്ങളുടെ കുടുംബസംഗമം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടത്തി. ഗാര്‍ഹികസഭയായ കുടുംബം ഒരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനാകേന്ദ്രം എന്നതായിരുന്നു ഈ കൂട്ടാമയുടെ മുഖ്യവിഷയം. സഭയും സമൂഹവും ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില സഭയ്ക്കുവേണ്ടിയും സമൂഹത്തിനും കുടുംബങ്ങള്‍ക്കുവേണ്ടിയും ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത ഈ കൂട്ടായ്മയില്‍ ചര്‍ച്ചാവിഷയമായി.

ജപമാലയോടുകൂടി ആരംഭിച്ച കൂട്ടായ്മയ്ക്ക് ഇവാഞ്ചാലൈസേഷന്‍ അസി. ഡയറക്ടര്‍ ഫാ. ജിനു പള്ളിപ്പാട്ട് സ്വാഗതം പറഞ്ഞു. റിന്യൂവല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. സണ്ണി ഇരവിമംഗലം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഇവാഞ്ചലൈസേഷന്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി അദ്ധ്യക്ഷനായിരുന്നു. കെഎസ്ടി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍ ക്ലാസ്സ് നയിച്ചു. കെഎസ്ടി ചെയര്‍മാന്‍ ഫാ. ജോസഫ് താമരവെളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

സമാപനസമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഈ കാലഘട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അനുസ്മരിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോസ് പുതിയേടത്ത് ദിവ്യകാരുണ്യ ആരാധന നയിച്ചു. പ്രാര്‍ത്ഥനാ കൂട്ടായ്മകളുടെ അതിരൂപതാ കോര്‍ഡിനേറ്റര്‍ ജോര്‍ജ് വെട്ടിക്കാട്ട്, സെക്രട്ടറി ഫാന്‍സിസ് പുല്ലന്‍ എന്നിവര്‍ നേതൃത്വം നല്കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 750 ഓളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org